
സി.എന്‍.എന്‍ ഇരുവരെയും സംവാദത്തിനു ക്ഷണിച്ചത്. കമല നേരത്തെ തന്നെ ഇതു സ്വീകരിച്ചിരുന്നു. ഒക്ടോബര്‍ 23ന് സംവാദം നടത്താനായിരുന്നു സിഎന്‍എന്‍ ശ്രമം. നേരത്തെ ജോ ബൈഡനുമായി നടത്തിയ സംവാദത്തില്‍ ട്രംപിന് വ്യക്തമായ മേല്‍കൈ്ക ലഭിച്ചിരുന്നു. എന്നാല്‍, ബൈഡനു പകരം കമല ഹാരിസ് വന്നതോടെ ട്രംപ് അങ്കലാപ്പിലായതാണ് ക്ഷണം നിരസിക്കാന്‍ കാരണമെന്ന് സൂചനയുണ്ട്.
കമലയുമായി നേരത്തെ നടത്തിയ സംവാദത്തില്‍ ട്രംപിന് ബൈഡനോടെന്ന പോലെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. സെപ്തംബര്‍ 10ന് ഫിലാഡല്‍ഫിയയില്‍ വെച്ചാണ് ഡോണാള്‍ഡ് ട്രംപും കമല ഹാരിസും തമ്മില്‍ ആദ്യ സംവാദം നടത്തിയത്. സംവാദത്തിന് പിന്നാലെ കമല ഹാരിസിന്റെ ജനപ്രീതിയും ഉയര്‍ന്നിരുന്നു.
കമല ഹാരിസ് സി.എന്‍.എന്‍ ക്ഷണം സ്വീകരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇനി സംവാദത്തിനില്ലെന്ന ട്രംപിന്റെ മുന്‍ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണവിഭാഗത്തിന്റെ മറുപടി. കമല ഹാരിസ് ഒരു സംവാദത്തില്‍ മാത്രമാണ് പ?ങ്കെടുത്തിരിക്കുന്നത്. ഞാന്‍ രണ്ടെണ്ണത്തില്‍ പങ്കെടുത്തു. ഇനിയും ഒരു സംവാദത്തിനുള്ള സമയമില്ലെന്ന് ഡോണാള്‍ഡ് ട്രംപ് തന്നെ പറയുകയും ചെയ്തു.

Comments: